മുല്ലപ്പെരിയാറിനെക്കുറിച്ചു നിരക്ഷരന്‍ എഴുതിയ ബ്ലോഗ് വായിക്കാനിടയായി. സ്രഷ്ടാവ് പോലും വെറും അര നൂറ്റാണ്ട് മാത്രം ആയുസ്സ് കല്‍പ്പിച്ച ഈ തടയണ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ കഴിഞ്ഞ 114 വര്‍ഷമായി നിലകൊള്ളുന്നു. അവസരവാദം മാത്രം കൈമുതലാക്കിയ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഈ മഹാവിപത്തിനെ മാടി വിളിക്കുന്നത്..
സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ഈ നാട്ടില്‍ വെറും സാധാരണക്കാര്‍ ആയ നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ? എന്നും ചെയ്യാറുള്ളത് പോലെ കയ്യും കെട്ടി നോക്കി നില്‍ക്കുക .. അല്ലെങ്കില്‍ ഭയം തോന്നാണ്ടിരിക്കാന്‍ വ്യതസ്തമായി ചിന്തിക്കുക ... [ദാ.. ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ എന്റെ ഭയം മാറി ! ]
പ്രിന്‍സിപ്പല്‍ സെക്രടറിമാരും ചീഫ് സെക്രടറിമാരും ഏറ്റവും പ്രഗല്‍ഭരായ IAS ഓഫീസിര്‍മാരും നമുക്കുണ്ട്. രാഷ്ട്രീയ കുലപതികളും ആചാര്യന്മാരും നമുക്കുണ്ട് . മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യാന്‍ മത്സരിക്കുന്ന ചാനലുകാര്‍ ഉണ്ട്. രണ്ടു മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ ഇരിക്കുന്ന കുറുക്കനേപ്പോലെ ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി മാത്രം ചര്‍ച്ച നടത്തുന്ന അവതാരകര്‍ ഉണ്ട് . എത്രയെത്ര പൈങ്കിളി കേസുകള്‍ ആണ് അവര്‍ നമ്മളെ ദിവസവും കാണിക്കുന്നത് ? മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി ജീവന്‍ വരെ ത്യജിക്കുവാന്‍ തയ്യാറുള്ള എത്രെയോ ഖദര്‍ധാരികളും ചുവപ്പ് വേഷക്കാരും കാവി ഉടുപ്പുകാരും നമുക്കുണ്ട് ? ഇവരെല്ലാം ഉള്ളപ്പോള്‍ നമ്മള്‍ പേടിക്കണോ ? "
നിരക്ഷരന്റെ ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍ . താങ്കളുടെ ഈ പരിശ്രമം ശ്ലാഘനീയമാണ് . ആ ദുരന്തം സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.. നമ്മളാല്‍ ആവും വിധം ഈ ബോധവല്‍ക്കരണവും പ്രചരിപ്പിക്കാം..
പ്രതീക്ഷയോടെ......

അഭിനന്ദനങ്ങള്‍ക്ക് നന്ദി മഹേഷ്.
ReplyDeleteഎല്ലാവരും അവരവരാല്‍ ആകും വിധം ഈ വിഷയം പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. മുല്ലപ്പെരിയാര്‍ ലോഗോ കൂടെ ഈ ബ്ലോഗില്‍ ചേര്‍ക്കുമല്ലോ ?
കരാറുകളുടെ രാഷ്ടിയം നമുക്കറിയില്ല കരാറുകളില്‍ അവസാനിക്കുയാണ് നമ്മുടെ ജീവിതം
ReplyDeleteDear Mahesh,
ReplyDeletePlease read
http://indianrealist.wordpress.com/2010/01/16/mullaperiyar-dam-controversy-and-sabarimala/
Mullaperiyar Dam and Sabarimala: The religious roots of the Controversy
Regards
Bharat