Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Tuesday, February 16, 2010

ഒരു മലബാര്‍ ഓര്‍മ്മക്കുറിപ്പ്


         
തലശ്ശേരി.. ഏഴു വര്‍ഷം മുന്‍പാണ് ഞാന്‍ ഈ നഗരത്തില്‍ ആദ്യമായി വരുന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ഈ നഗരത്തോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നിയിരുന്നു .
വീണ്ടും വന്നത് ഈ പ്രണയദിനത്തില്‍ . ഈ വരവില്‍ പഴയ അടുപ്പം മാറി പ്രണയമായി മാറിയത് അതുകൊണ്ടായിരിക്കും. .

ചരിത്രം ഉറങ്ങുന്ന കടലോര നഗരമാണ് തലശ്ശേരി. കാല്‍പന്തു കളിയുടെയും കേക്കിന്റെയും നഗരം.. ഇന്ത്യയില്‍ സര്‍ക്കസും ക്രിക്കറ്റും ജനിച്ചത് ഇവിടെയാണ്‌ . ഒരുപാട് പ്രശസ്ത വ്യക്തികളുടെ ജീവിതത്തിനു സാക്ഷ്യം വഹിച്ച ഒരു പഴയ നഗരം.

ഇന്നത്തെ തലശ്ശേരി തിരക്ക് പിടിച്ച ഒരു വലിയ നഗരമാണ് . കേരളത്തിന്റെ ഫാഷന്‍ ക്യാപിറ്റല്‍ എന്ന് വേണമെങ്കില്‍ ഈ നഗരത്തെ വിശേഷിപ്പിക്കാം. ഏവിയേറ്റര്‍ ഗ്ലാസും ഡിസൈനര്‍ താടിയും വച്ച് ബൈക്ക് പറത്തുന്ന ചുള്ളന്‍ പയ്യന്മാരും മൊഞ്ചുള്ള പെണ്‍കുട്ടികളും അലങ്കാരങ്ങള്‍ കുത്തി നിറച്ച് ചീറിപ്പായുന്ന ബസ്സുകളും ഏറ്റവും പുതിയ ഫാഷനില്‍ [കൊച്ചിയെക്കാള്‍ മികച്ചത് !] വസ്ത്രങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ബഹുനില മന്ദിരങ്ങളും നിറഞ്ഞ നഗരം. എന്നാല്‍ ഇതിനിടയിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളും ഉന്തുവണ്ടികളും ഇടുങ്ങിയ തെരുവുകളും ചെറിയ കടകളും ഈ പുതുമയോട് ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ച തന്നെയാണ് ഈ നഗരത്തിന്റെ മുഖ്യ ആകര്‍ഷണം..

തലശ്ശേരിയിലൂടെ യാത്ര തുടര്‍ന്നു.. ലക്‌ഷ്യം അതിനപ്പുറമുള്ള ഒരു ചെറിയ സ്ഥലമാണ് .

മാഹി ! ബടകരയ്ക്കും [ഇവിടത്തുകാര്‍ ഒഴികെയുള്ളവര്‍ വടകര എന്നും പറയും !! ] തലശ്ശേരിക്കും ഇടയിലുള്ള ഒരു കൊച്ചു നാട്. മൂന്ന് വശങ്ങളിലും കേരളമാണ് .. എന്നിട്ടും പോണ്ടിച്ചേരി എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ കീഴിലാണ് മാഹി .. 1954 വരെ ഫ്രെഞ്ച്കാരുടെ കോളനി ആയിരുന്നു മാഹി. അത് കൊണ്ട് തന്നെ അവര്‍ പോയപ്പോള്‍ മറ്റൊരു ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരിയുടെ കൂടെ മാഹിയെ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നും 20 മീറ്റര്‍ നടന്നാല്‍ ഈ കൊച്ചു തമിഴ്നാട്ടില്‍ എത്താം. പോണ്ടിച്ചേരി ഗവണ്മെന്റ് ബസ്സുകള്‍ , പോലീസ് ജീപ്പുകള്‍ , പാളത്തൊപ്പി വച്ച തമിഴന്മാരായ പോലീസുകാര്‍ .....

എം മുകുന്ദന്റെ മയ്യഴി ആണ് മനസ്സില്‍ ഉള്ളതെങ്കില്‍ ഈ മാഹി കാണുമ്പോള്‍ ആ നോവല്‍ വെറും സാങ്കല്‍പ്പികമാണെന്ന് തോന്നാം. കാലം ഒരുപാട് കഴിഞ്ഞത് കൊണ്ട് തന്നെയാവാം ഈ മാറ്റം. മാറാതെ നില്‍ക്കുന്നത് മാഹി കടപ്പുറവും അഴിമുഖവും കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന പാറകളും മാഹിപ്പാലവും മാത്രം.

മദ്യപാനികള്‍ ഒരിക്കലെങ്കിലും വന്നിരിക്കേണ്ട സ്ഥലമാണ് മാഹി. മുഴുക്കുടിയന്മാര്‍ വന്നാല്‍ തിരിച്ചു പോകില്ലെന്ന് ഉറപ്പിക്കാം.. വെറും ഒരു 20 മീറ്റര്‍ നീളമുള്ള മാഹിപ്പാലം നടന്നു പകുതി എത്തുമ്പോള്‍ തന്നെ , അടിച്ചു കോണ്‍ തിരിഞ്ഞു നിലത്തു കിടക്കുന്നവരെ കാണാം !! പാലത്തിന്റെ കൈവരിയില്‍ തുണി ഉണക്കാനിട്ട പോലെ കിടക്കുന്ന ഒരു സീനിയര്‍ സിറ്റിസന്‍ പാമ്പാണ് ഞങ്ങളെ എതിരേറ്റത്.

'മാഹിയിലേക്ക് സ്വാഗതം ' .

മാഹിയിലേക്ക് കാലെടുത്തു വച്ചപ്പോള്‍ കണ്ട ഈ ബോര്‍ഡിന്
ശേഷം കണ്ട ബോര്‍ഡുകള്‍ എല്ലാം തന്നെ വൈന്‍ ഷാപ്പുകളുടെതാണ് [നമ്മുടെ ബെവ്കോ മാതിരി ]. നമ്മുടെ നാട്ടില്‍ ഒരു പട്ടണത്തിനു ഒന്ന് വച്ച് മാത്രം അനുവദിക്കുന്ന ബിവറെജെസ് ശാലകള്‍ ഓര്‍ത്തപ്പോള്‍ ലജ്ജ തോന്നി ! കേരളം വികസനത്തില്‍ പിന്നോട്ടാണ് എന്ന് മാഹി കാണുമ്പോള്‍ [മാത്രം] നമുക്ക് മനസിലാവും.

റോഡിന്‍റെ ഇരു വശങ്ങളിലും നിര നിരയായി വിദേശ മദ്യശാലകള്‍ മാത്രം ! !!

ഉച്ച സമയമായതു കൊണ്ടാവാം.. ഒരു തിരക്കുമില്ല.. അല്ലെങ്കിലും ഇത്രെയധികം കടകള്‍ ഉള്ളപ്പോള്‍ എന്തിനു തിരക്ക്.. കേരളത്തിലെ ബെവ്കോയുടെ മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്നു പടം മടങ്ങുന്ന പാവം മലയാളിയെ ഓര്‍മ വന്നു !

കേരളത്തില്‍ കിട്ടുന്ന ഒരുമാതിരി ലോക്കല്‍ തറ കുപ്പികള്‍ ഒന്നും തന്നെയില്ല.. എല്ലാം മലയാളികളുടെ 'റേഞ്ച് കൂടിയ' സാധനങ്ങള്‍ . വിലയോ ? 40 മുതല്‍ 50 ശതമാനം വരെ കുറവും !
[ചാല'ക്കുടി'ക്കാര്‍ ആരെങ്കിലും ഇത് വായിച്ചു ബോധം കേട്ടാല്‍ ഞാന്‍ ഉത്തരവാദി അല്ല]

മിക്ക വൈന്‍ ഷാപ്പുകളുടെയും മുകളില്‍ തന്നെ ബാറും ഉണ്ട്. തമിഴ്നാട് സെറ്റപ്പ് തന്നെ. വീണ്ടും നടന്നു.. Regent Hotel A/C Bar എന്ന ബോര്‍ഡ് കാണും വരെ.. ഒന്ന് കയറി നോക്കാം എന്ന് കരുതി..

നല്ല ഡീസന്റ് ബാര്‍ . അധികം കുടിയന്മാര്‍ ഇല്ല.. ഏസീയില്‍ ആരുമില്ല.. അങ്ങോട്ട് തന്നെ കയറി. ബെയറര്‍ മെനു തന്നു. വായിച്ചു നോക്കിയപ്പോള്‍ തന്നെ കണ്ണ് തള്ളിപ്പോയി.. എല്ലാത്തിനും എറണാകുളത്തു ഉള്ളതിന്റെ പകുതി വില. ഞങ്ങള്‍ക്ക് ഫയങ്കര സംശയം . പതുക്കെ ബെയററെ അടുത്ത് വിളിച്ചു രഹസ്യമായി ചോദിച്ചു - ചേട്ടാ ഇത് പെഗ് റേറ്റ് തന്നെ ആണോ ? പുള്ളി വളരെ നിഷ്ക്കളങ്കമായി 'അതേലോ' എന്ന് മറുപടി പറഞ്ഞു.. ഉടന്‍ നാട്ടിലുള്ള പയ്യന്മാരെ ഒക്കെ ഫോണ്‍ വിളിച്ചു ഈ സന്തോഷ വാര്‍ത്ത‍ അറിയിച്ചു.. അവന്മാര്‍ക്ക് ഒരേ ഡൌട്ട്.. അത് കൊണ്ട് ഈ മെനു കാര്‍ഡ്‌ ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.. തെളിവ് വേണമല്ലോ... !!അവസാനം വളരെ തുച്ച്ചമായ ബില്‍ ! സ്വയം പുച്ച്ചം തോന്നി ..അവിടെ നിന്നിറങ്ങി നേരെ മാഹി കടപ്പുറത്ത് ചെന്നു. അഴിമുഖത്തോട് ചേര്‍ന്ന് നടപ്പാത നിര്‍മിക്കുന്നു..
കടല്‍ഭിത്തിക്കടുത്തു വരെ ബീച്ച് കടല്‍ കയ്യേറിയിരുന്നു. അത് കൊണ്ട് അങ്ങോട്ട്‌ പ്രവേശനമില്ല എന്നൊരു ബോര്‍ഡ് കണ്ടു.. പിന്നെ ഒന്നും നോക്കിയില്ല, എല്ലാവരും വളരെ കഷ്ട്ടപ്പെട്ടു പാറകളിലൂടെ നടന്നു ബോര്‍ഡിനപ്പുറം പോയി കടലിലേക്ക് നോക്കി ഇരുന്നു.. ഒരു വശത്ത് ബീച്ച് , ഒരു വശത്ത് കടല്‍ , മൂന്നാമത്തെ ദിശയില്‍ മാഹിപ്പാലം.. മനോഹരമായ കാഴ്ച !!

സൂര്യസ്തമയത്തിനു നന്നേ മുന്പ് അവിടുന്ന് തിരിച്ചു.. വീണ്ടും തലശ്ശേരിയില്‍ ചെന്നു. ഓട്ടോ പിടിച്ചു തലശ്ശേരി കടല്‍പ്പാലത്തില്‍ എത്തി.. പുരാതനമായ കെട്ടിടങ്ങള്‍ , നാട്ടുമാങ്ങയും നെല്ലിക്കയും കടലയും ഒക്കെ വില്‍പ്പനക്ക് വച്ചിരിക്കുന്ന ഉന്തുവണ്ടി , കടലിലേക്ക് എത്തിനില്‍ക്കുന്ന പാലം. തലശ്ശേരിക്ക് സൌന്ദര്യം വര്‍ധിച്ചിരുന്നു ..

തലശ്ശേരി കടല്‍പ്പാലത്തിന്റെ അറ്റത്തിരുന്നു കടല്‍ക്കാറ്റേറ്റ് സൂര്യാസ്തമയം കാണുന്നതിനെക്കുറിച്ച് എഴുതി ഫലിപ്പിക്കാന്‍ മാത്രം സാഹിത്യം എനിക്കറിയില്ല.. അത്ര മനോഹരമായ അനുഭവമായിരുന്നു ..

ചില ഫോട്ടങ്ങള്‍ എടുത്തു...


ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ അവിടുന്ന് തിരിച്ചിറങ്ങി..

മടക്കയാത്ര ..

ഇനിയും തിരിച്ചു വരാനുള്ള ആഗ്രഹം മനസ്സ് കൊണ്ട് തലശേരിയോടു മന്ത്രിച്ചു യാത്ര പറഞ്ഞു !!11 comments:

 1. "തലശ്ശേരി കടല്‍പ്പാലത്തിന്റെ അറ്റത്തിരുന്നു കടല്‍ക്കാറ്റേറ്റ് സൂര്യാസ്തമയം കാണുന്നതിനെക്കുറിച്ച് എഴുതി ഫലിപ്പിക്കാന്‍ മാത്രം സാഹിത്യം എനിക്കറിയില്ല.. അത്ര മനോഹരമായ അനുഭവമായിരുന്നു .."

  അന്തിപൊന്‍ വെട്ടം കടലില്‍ മെല്ലെതാണപ്പോള്‍ എന്ന് മാത്രം എഴുതിയാല്‍ മതി.എല്ലാം അതിലുണ്ട് :)

  പിന്നെ മാഹീലേ കള്ള്‌ വിലയുടെ കാര്യത്തില്‍ പണ്ടേ ഫേമസ്സാ :)

  ReplyDelete
 2. എഴുത്ത് കൊള്ളാം കേട്ടോ

  ReplyDelete
 3. നല്ല വിവരണം... ഞങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് പെട്രോള്‍ ബൂത്ത്‌ മാഹിയിലാണ്.. അത് പോലെ പലതും.. :-)

  ReplyDelete
 4. ബാറില്‍ കേറി എന്ന് എഴുതി കണ്ടു ..നീ മദ്യപാനം കുടിച്ചോ എന്നാണ് എനിക്ക് അറിയേണ്ടത് ?

  ReplyDelete
 5. Brother sathyam para ethu etho bookil ninnum copy adichathalle. Allengil Thalasserykku pokunna root enganeyannu ennu parayanam.

  ReplyDelete
 6. കൊള്ളാമായിരുന്നു വിവരണം... ഒപ്പം ഫോട്ടോയും .. ഫോട്ടോയൊക്കെ എന്താ ഇങ്ങനെ കുഞ്ഞായി ഇരിക്കുന്നത്?

  ReplyDelete
 7. ശോ വല്ല മാഹിയിലും ഒരു വീട് വെച്ച മതിയാരുന്നു ഹിഹിഹി ... പിന്നെ മാഷെ പടത്തില്‍ ഒകെ ഒരു വല്ല്യ പടത്തിന്റെ ലിങ്ക് കൊടുത്തൂടെ

  ReplyDelete
 8. mahe kallin matramalla oru paadu karyangalk kerathekaal munpanthiyilaan,nalla road,nilavaramulla school,mikacha govt hospital angane palathum

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...