Copyright © 2013 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Thursday, March 11, 2010

കാഴ്ചയുള്ള അന്ധന്മാര്‍ !


ശനിയാഴ്ച കുറച്ചു നേരം ഓഫീസില്‍ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. രാവിലെ ഒരു രണ്ടു മണിക്കൂര്‍ നേരം മാത്രം..
ഇറങ്ങിയപ്പോള്‍ കണ്ണില്‍ കുത്തുന്ന വെയില്‍ !

തിരിച്ചു ഇന്‍ഫോപാര്‍ക്ക് റോഡിലൂടെ വരുമ്പോള്‍ ഒരു കാഴ്ച കണ്ടു.. രണ്ടു അന്ധന്മാര്‍ റോഡിന്‍റെ സൈഡിലൂടെ നടന്നു പോകുന്നു.. ഒരു കൈ പരസ്പരം
കോര്‍ത്ത്‌ പിടിച്ചിട്ടുണ്ട് , മറു കയ്യില്‍ വാകിംഗ് സ്റ്റിക്കും ഉണ്ട്.. ഇവിടെ ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് എന്ന് തോന്നുന്നു..

റോഡില്‍ നിന്നും ഇറങ്ങി ഓരം ചേര്‍ന്നാണ് അവര്‍ നടക്കുന്നത്..
കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ടൊക്കെ ഒരു നിമിഷം ആലോചിച്ചു ഞാന്‍ അത് വഴി കടന്നു പോയി.. കുറച്ചു പോയ ശേഷം വെറുതെ ഒന്ന് റിയര്‍ വ്യൂ മിററിലൂടെ നോക്കി.

അവര്‍ ഇപ്പോള്‍ റോഡിനു അഭിമുഖമായി നില്‍ക്കുകയാണ്.. അവര്‍ നടന്നിരുന്ന വശത്ത് വെയില്‍ കൂടുതല്‍ ഉള്ളതിനാലാവാം, റോഡിന്‍റെ മറു വശത്തേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ്.. എന്തോ ഒരു കൌതുകം കൊണ്ടോ (എന്താണെന്നറിയില്ല) ഞാന്‍ വണ്ടി ഒന്ന് നിര്‍ത്തി തിരിഞ്ഞു നോക്കി..

അവര്‍ രണ്ടു പേരും ആദ്യം വടി കൊണ്ട് ടാറിട്ട റോഡില്‍ തട്ടി നോക്കുന്നു.. റോഡ്‌ തുടങ്ങുന്ന സ്ഥലം മനസിലാകാന്‍ വേണ്ടിയാവണം.. പിന്നെ വളരെ ശ്രദ്ധിച്ചു മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നു.. ആറേഴു വാഹനങ്ങള്‍ വരുന്നുണ്ട്.. ഇവര്‍ എങ്ങനെ റോഡ്‌ മുറിച്ചു കടക്കും എന്ന് ഞാന്‍ എന്നാലോചിച്ചു..

എന്ത് പ്രശ്നം ! അവര്‍ക്കല്ലേ കാഴ്ച ഇല്ലാതെയുള്ളൂ , വരുന്നവര്‍ക്ക് കാണാലോ.. ! ശരിയാണ് .. വാഹനങ്ങള്‍ ഓടിച്ചു വരുന്നവര്‍ക്ക് ഈ രണ്ടു അന്ധന്മാര്‍ റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.

ആശ്ച്ചര്യമെന്നു പറയട്ടെ (അങ്ങനെ തന്നെയാണോ പറയേണ്ടത് എന്നറിയില്ല), ഒരു വാഹനം പോലും നിര്‍ത്തുന്നില്ല.. എന്ന് മാത്രമല്ല , അകലെ നിന്നു വരുന്നവര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുകയും ചെയ്യുന്നു.. ഇവര്‍ ഒരു സ്റ്റെപ് മുന്നോട്ട് വയ്ക്കുമ്പോള്‍ തന്നെ ഹോണ്‍ കേള്‍ക്കും , അപ്പോള്‍ വീണ്ടും പുറകോട്ട് മാറേണ്ടി വരും..

കുറച്ചു നേരം അകലെ നിന്നും ഇത് നോക്കി നിന്നപ്പോള്‍ എന്റെ ക്ഷമ കേട്ടു.. അവരെ സഹായിക്കാന്‍ തോന്നി ഞാന്‍ വണ്ടി തിരിച്ചു.... പക്ഷെ അടുത്തേക്ക് ചെല്ലേണ്ടി വന്നില്ല..
വാഹനങ്ങളുടെ തിരക്ക് അല്‍പ്പം കുറഞ്ഞു.. അത് കൊണ്ട് (അത് കൊണ്ട് മാത്രം ) അവര്‍ വളരെ പെട്ടന്ന് തന്നെ റോഡ്‌ മുറിച്ചു കടന്നു..

തിരികെ പോരുമ്പോള്‍ ആലോചിച്ചു.. വേണ്ടതും വേണ്ടാത്തതും ഒക്കെ കാണുകയും എന്തിനും ഏതിനും അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഒക്കെ പറയുകയും ചെയ്യുന്ന നമ്മള്‍ ഇതിനിടയില്‍ അത്യാവശ്യം വേണ്ട മാനുഷിക മൂല്യങ്ങള്‍ മറന്നു പോയിത്തുടങ്ങിയെന്നു തോന്നുന്നു..

എവിടെയൊക്കെയോ എത്തിപ്പെടാനുള്ള തിരക്ക് കൊണ്ട് ഭ്രാന്ത് പിടിച്ച പോലെ ഓടുന്നു !


ഇവിടെ ആരാണ് യഥാര്‍ത്ഥ അന്ധന്മാര്‍ ?

6 comments:

  1. തിരക്ക്‌ മനുഷ്യന്റെ കാഴ്ച നശിപ്പിച്ചിരിക്കുന്നു.

    ReplyDelete
  2. മാനുഷിക മൂല്യങ്ങളെ മറന്നു പോയ നമ്മുടെ സമൂഹത്തിനു തന്നെയാണ് അന്ധത ബാധിച്ചിരിക്കുന്നത്.......നമ്മുടെ മുന്‍പിലുള്ള സഹജീവികളുടെ വേദന കാണാതെ അന്തര്‍ദേശിയ പ്രശ്നങ്ങളെ കുറിച്ച് പ്രതിരിക്കാനാണ് പലപ്പോഴും മലയാളി കൂടുതല്‍ സമയം കണ്ടെത്തുന്നത്....... എന്തിനൊക്കെയോ വേണ്ടി തിരക്കിട്ട് പായുന്ന സമയത്ത് സഹജീവിയുടെ വിഷമങ്ങള്‍ കാണാനും സഹായിക്കാനും ആര്‍ക്കാണ് ഇവിടെ നേരം..... എന്തിനും ഏതിനും മലയാളിയുടെ മുഖത്ത് കാണുന്ന സഹജമായ ഒരു ഭാവമുണ്ട് - പുച്ഛം...... നമ്മള്‍ മാറേണ്ടി ഇരിക്കുന്നു.... മാറ്റം അനിവാര്യമായ ഒന്നാണെന്ന് പല ബുദ്ധിജീവികളും പറഞ്ഞു കേട്ടിട്ടുണ്ട്.....എന്നാണു മലയാളിക്ക് ഒരു മാറ്റമുണ്ടാകുക???

    ReplyDelete
  3. ശരിയാണ് മാഷേ , അക്ഷരം പ്രതി ശരിയാണ്..

    ReplyDelete
  4. തിരക്കുകള്‍ കൃത്രിമമായി നാം സ്വയം ഉണ്ടാക്കുന്നതാണ്!
    സ്വയം പൊട്ടന്മാരും അതിലുപരി പ്രാന്തന്മാരും ആകാന്‍ വേണ്ടി!

    കഷ്ടം! അല്ലേ?!!

    ReplyDelete
  5. എന്ത് പ്രശ്നം ! അവര്‍ക്കല്ലേ കാഴ്ച ഇല്ലാതെയുള്ളൂ , വരുന്നവര്‍ക്ക് കാണാലോ..

    സ്വന്തം ആവശ്യങ്ങള്‍ മാത്രം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുക എന്നതാണല്ലോ മനുഷ്യന്റെ രീതി

    ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...