Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Wednesday, March 24, 2010

വീണ്ടും ഒരു ലൈവ് മാധ്യമ ആഘോഷം


ഇന്ത്യാവിഷം
ചാനലില്‍ ഇന്നലെ ബസ്‌ ദുരന്തം ആഘോഷമാക്കിയെടുത്ത് നഘേഷ് കുമാര്‍ ആര്‍മാദിച്ചു

മന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ ഇതൊക്കെ ആയിരുന്നു

1 ) എന്ത് കൊണ്ട് ആദ്യം വന്ന ക്രെയ്ന്‍ കൊണ്ട് ബസ്സ്‌ പോക്കിയെടുത്തില്ല ?
2 ) ആദ്യ അഞ്ചു മിനുട്ടില്‍ അവിടെ പോലീസോ മന്ത്രിമാരോ ആരും എത്താഞ്ഞത് എന്ത് കൊണ്ട് ?
3 ) നാവിക സേനയുടെ ഹെലികോപ്ടര്‍ ഉപയോഗിച് വളരെ ഈസിയായി ബസ്‌ പോക്കിയെടുതിരുന്നെങ്കില്‍ കുറേപ്പേരെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലേ ?

രക്ഷപെട്ട ബസ്‌ ജീവനക്കാരനെയും പുള്ളി വെറുതെ വിട്ടില്ല

1 ) താങ്കള്‍ ഒഴുകി എത്തി രക്ഷപെട്ട ജനലിലൂടെ എന്ത് കൊണ്ട് മറ്റുള്ളവര്‍ രക്ഷപ്പെട്ടില്ല ?
2 ) പോസ്റ്റില്‍ ഇടിച്ച ബസ്സ്‌ എന്ത് കൊണ്ട് നിന്നില്ല ?
3 ) രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ അല്ലേ ഇത്രെയും പേര്‍ മരിക്കാന്‍ ഇടയായത് ?

അല്‍പ്പം വിവരമുള്ള ആ ബസ്സ്‌ ജീവനക്കാരന്‍ ഒടുവില്‍ പറഞ്ഞു - "ഞാന്‍ വെള്ളത്തില്‍ നിന്നും പൊങ്ങി വന്നത് ഒരു മിനുട്ടോളം കഴിഞ്ഞിട്ടാണ്.. അതില്‍ കൂടുതല്‍ നേരം ഒരു മനുഷ്യന് വെള്ളത്തിനടിയില്‍ ജീവനോടെ ഇരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. പിന്നെ ഏതു രക്ഷാപ്രവര്ത്തകന്‍ വന്നാലും ഡെഡ്ബോഡി റിക്കവര്‍ ചെയ്യാന്‍ മാത്രമേ സാധിക്കൂ എന്നാണു എനിക്ക് തോന്നുന്നത് " എന്ന്

ശരിയാണ് !

ആധുനിക ലോകത്ത് മാധ്യമങ്ങളുടെ പങ്ക് ഒട്ടും നിസാരമല്ല.. എന്നാല്‍ , വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളില്‍ എത്തിക്കുക എന്ന മാധ്യമധര്‍മ്മം ഒക്കെ എന്നേ നിലംപൊത്തി.. ഇന്നിവിടെ വേണ്ടത് സ്കൂപ്പ് ആണ് .. അപകടവും മരണവും ഒക്കെ ഏറ്റവും കളര്‍ഫുള്‍ ആയി ആഘോഷിക്കുന്ന ഒരു തരം ഭ്രാന്തമായ ആവേശത്തിലേക്ക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ! അതും പോരാഞ്ഞിട്ട് നിലവാരം കുറഞ്ഞ , ബുദ്ധിശൂന്യമായ അഭിമുഖങ്ങള്‍ നടത്തി തങ്ങളുടെ വിഡ്ഢിത്തം നാട് മുഴുവന്‍ വിളമ്പുകയും ചെയ്യുന്നു..

മലയാളികളുടെ അധപ്പതനതിന്റെ മറ്റൊരു കാഴ്ച്ച ഇന്നലെ ടീവി ദൃശ്യങ്ങളില്‍ കണ്ടു. രക്ഷാപ്രവര്‍ത്തനതിനു ഇറങ്ങുന്ന ഒരു പറ്റം ജനങ്ങള്‍ക്കിടയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ .. കയ്യില്‍ മൊബൈലും ഏന്തി തിക്കിത്തിരക്കി ബഹളം ഉണ്ടാക്കുന്ന ഒരു സംഘം ആളുകള്‍ .

മൊബൈല്‍ ക്യാമറ കയ്യിലുണ്ടെങ്കില്‍ പിന്നെ എന്ത് മോര്‍ച്ചറി , എന്ത് ഹോട്ടല്‍ ടോയ്ലെറ്റ് .. എല്ലാം നമുക്ക് ഒരുപോലെ എന്ന് ചിന്തിക്കുന്ന സാമൂഹ്യ ഞെരമ്പ് രോഗികള്‍ !! രക്ഷാപ്രവര്‍ത്തനത്തിനു ഏറ്റവും അധികം നേരിട്ട തടസ്സവും ഈ കാഴ്ചക്കാര്‍ തന്നെയായിരുന്നു പോലും !

ആര്‍ക്കും നേരെയാക്കാന്‍ പറ്റാത്ത വിധം നമ്മള്‍ നശിച്ചു കഴിഞ്ഞു !

ദൈവത്തിനെ സ്വന്തം നാടിനെ അങ്ങേരു തന്നെ രക്ഷിക്കട്ടെ !!

ആസ് യൂഷ്വല്‍ , മനോരമ ന്യൂസ് ബാക്കി എല്ലാ ചാനലുകാരെക്കാള്‍ ഒരു പടി മുന്നിലായിരുന്നു .. മരണ സംഖ്യ കാണിക്കുന്നതില്‍ !!!

8 comments:

 1. "അപകടവും മരണവും ഒക്കെ ഏറ്റവും കളര്‍ഫുള്‍ ആയി ആഘോഷിക്കുന്ന ഒരു തരം ഭ്രാന്തമായ ആവേശത്തിലേക്ക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ! അതും പോരാഞ്ഞിട്ട് നിലവാരം കുറഞ്ഞ , ബുദ്ധിശൂന്യമായ അഭിമുഖങ്ങള്‍ നടത്തി തങ്ങളുടെ വിഡ്ഢിത്തം നാട് മുഴുവന്‍ വിളമ്പുകയും ചെയ്യുന്നു.."

  സത്യം! പരമസത്യം!

  ReplyDelete
 2. കഷ്ടം തന്നെ ഇവന്റെയൊക്കെ കാര്യം!
  മറ്റുള്ളവരുടെ മുന്നില്‍ കോമാളികളായി സ്വയം അവഹേളിതരാവുകയാണെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നില്ലല്ലോ!!
  വിദ്യാഭ്യാസം കൊണ്ട് തിരിച്ചറിവ് ഉണ്ടാകില്ല എന്നുള്ളതിന് ഒരുദാഹരണം കൂടിയാണ് ഈ സാഡിസ്റ്റുകളുടെ പേക്കൂത്തുകള്‍!!!

  ദൈവം എന്നേ കൈവിട്ട കേസാണ് ഇതെന്ന് തോനുന്നു!!!!

  ReplyDelete
 3. മലയാളിയുടെ ഒരുതരം മാനസീക രോഗമാണ് ഇത് വെളിവാക്കുന്നത്. ഇന്നത്തെ മാതൃഭൂമിയില്‍ രണ്ടര പേജ് 14 കളര്‍ ചിത്രങ്ങള്‍ സഹിതം ഇതിനായി മാറ്റി വച്ചിരിക്കുന്നു. പെട്ടെന്ന് ഓര്മ വന്നത്, ഒരിക്കല്‍ കോട്ടയം-എറണാകുളം പസ്സെന്ചെര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തൃപ്പൂണിത്തുറ അടുത്ത് ആരോ പാലത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തു. ഞങ്ങളുടെ ട്രെയിന്‍ കുറച്ചുനേരം നിര്‍ത്തി ഇട്ടു. എന്റെ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു ചെറുപ്പക്കാരോക്കെ ഓടി ഇറങ്ങി. അതില്‍ ഒരുത്തന്‍ തിരികെവന്നു തന്നെ മൊബൈല്‍ കാമെറയില്‍ എടുത്ത മാംസകക്ഷണങ്ങളുടെ പടങ്ങള്‍ അടുത്തിരുന്ന 3-4 പെണ്‍കുട്ടികളുടെ നേരെ നീട്ടി.അവര്‍ അത് ആര്‍ത്തിയോടെ നോക്കി(ഭക്ഷിച്ചു)!!! ഇതാണ് കേരളം, മലയാളി, ..... മലയാളിയുടെ മനോരോഗം. ഇതിനെയാണ് ഇന്ന് മാധ്യമങ്ങള്‍(വാര്‍ത്താചാനലുകള്‍) കൊണ്ടാടുന്നത്. ഇതിനു മരുന്നില്ല.

  മഹേഷ്‌, നിന്നെപ്പോലെ ചിന്തിക്കുന്നവര്‍ കുറഞ്ഞു വരുന്നു. ദൃശ്യങ്ങളുടെ മായക്കാഴ്ചയില്‍ തലച്ചോറ് പൂട്ടികെട്ടി വച്ചവര്‍..നാം.

  ReplyDelete
 4. എല്ലാം ഇപ്പോള്‍ കച്ചവടമാണല്ലോ......മാധ്യമങ്ങളും അങ്ങനെ തന്നെ.....ഇത് ഇനി എവിടം വരെ പോകും എന്നാണു ഞാന്‍ ഭയക്കുന്നത്......scope ഉള്ള ഒരു ന്യൂസ്‌ ഉം കിട്ടാതാകുമ്പോള്‍ ഈ മാധ്യമങ്ങള്‍ തന്നെ വാടകകൊലയാളികളെ ഏര്‍പ്പാടാക്കി കൊല്ലും, കൊള്ളയും, കളവും നടത്തി അത് റിപ്പോര്‍ട്ട്‌ ചെയ്തു TRP കൂട്ടുന്ന കാലം വിദൂരമല്ല......ന്യൂ ഡല്‍ഹി എന്ന സിനിമയില്‍ ഇത് നമ്മള്‍ കണ്ടതല്ലേ....അത് ഇനി ഇവന്മാര്‍ എപ്പോള്‍ തുടങ്ങും എന്ന് മാത്രം നോക്കിയാല്‍ മതി.......നമ്മുടെ ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു ഞാന്‍ കരുതുന്നത്.....അതില്‍ പറഞ്ഞിരിക്കുന്ന പലതും ഇപ്പോള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് എനിക്ക് തോന്നുന്നു.......അത് മാധ്യമങ്ങളായാലും രാഷ്ട്രീയ-മത-ജാതി നേതാക്കളായാലും അങ്ങനെ തന്നെ......ഇവരെ ഒക്കെ ഒന്ന് ഒതുക്കി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.......നമ്മുടെ ജനാധിപത്യം ഒന്നുകൂടി ശക്തി പെടണമെങ്കില്‍ ഒരു ഭരണഘടനാ ഭേദഗതി അനിവാര്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു....... പിന്നെ അപകടത്തെ കുറിച്ചും ഒന്നും പറയാതിരിക്കാന്‍ വയ്യ.....മിക്ക അപകടങ്ങളും നമുക്ക് ഒഴിവാക്കാവുന്നതാണ്.....അശ്രദ്ധയും മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാതതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.....അശ്രദ്ധയോടെ ബസ്സും മറ്റു വാഹനങ്ങളും ഓടിക്കുന്ന ഡ്രൈവര്‍ മാര്‍ക്കെതിരെ കര്‍ശന നടപടി വേണം....അപകടത്തില്‍ ആളപായമുണ്ടായാല്‍ അതിനു കാരണം ഡ്രൈവര്‍ ആണ് എങ്കില്‍ ഒരു സങ്കോചവും കൂടാതെ അയാള്‍ക്കെതിരെ കൊല കുറ്റത്തിന് കേസ് ചുമത്തി ജീവപര്യന്തം ശിക്ഷ നല്‍കണം.......എന്നാലെ ഇവനൊക്കെ പഠിക്കൂ....

  ReplyDelete
 5. അപ്പു മാഷെ നമ്മുടെ ലോകം ഒരുപാടു മാറി അവര്‍ക്ക് അവരുടെ കാഴ്ചക്കാരെ കൂട്ടാന്‍ അല്ലെ ... നികെഷിനെ ഇന്നലെ ഞാന്‍ വെറുത്തു പോയി

  ReplyDelete
 6. ഹേലി കോപ്ടെര്‍ കൊണ്ട് ബസ്‌ ഉയര്‍ത്തണം പോലും..തുമ്പയില്‍ നിന്ന് റോക്കറ്റ് കൊണ്ടുവരാന്‍ പറഞ്ഞില്ലല്ലോ .ഭാഗ്യം.

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...