Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Thursday, March 18, 2010

വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മില്‍ ........


         കമ്മ്യൂണിസ്റ്റുകാരുടെ വിവരക്കേടിനെ കുറിച്ച് ഞാന്‍ എഴുതിയിട്ട് വേണ്ട നിങ്ങള്‍ക്കൊക്കെ മനസിലാവാന്‍ എന്ന് അറിയാം.. എന്നാലും ഇതൊക്കെ കാണുമ്പോള്‍ അറിയാണ്ട് വീണ്ടും പറഞ്ഞു പോകുകയാണ്.. വേറെ എങ്ങിനെ പ്രതികരിച്ചാലും ചിലപ്പോള്‍ ഇടി കിട്ടും.. അത് കൊണ്ട് ഇവിടെ പറയാം എന്ന് വച്ചു ..

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാളായ അമിതാബ് ബച്ചനെ നമ്മുടെ ടൂറിസം-കം-ആഭ്യന്തര മന്ത്രി, കേരള ടൂറിസത്തിന്റെ അംബാസിഡര്‍ ആക്കാന്‍ വേണ്ടി ക്ഷണിച്ചു കൊണ്ട് കത്ത് എഴുതിയതിന്റെ ഇരുപത്തിനാലാം മണിക്കൂര്‍ ആഘോഷിക്കും മുന്‍പേ തന്നെ , ഇന്ത്യ എമ്പാടും നിറഞ്ഞു കവിഞ്ഞു കിടക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അഖിലേന്ത്യാ എന്തോന്നോ ആയ സീതാറാം എച്ച്(ല്‍)ഊരി പ്രസ്താവന ഇറക്കിയിരിക്കുന്നു -
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പറഞ്ഞ അമിതാബ് അച്ചനെ കേരളത്തിന്റെ അംബാസിഡര്‍ ആക്കാന്‍ പറ്റില്ലാ എന്ന്..

വികസനം എന്ന് കേട്ടാല്‍ തന്നെ അറയ്ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ മാത്രമേ അതിശയമുള്ളൂ.. അറുപതുകളില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായിരുന്ന കല്‍ക്കട്ടയെ വളരെ കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി ഒരു ഗതിയും പരഗതിയും ഇല്ലാത്ത പ്രേത നഗരമാക്കി മാറ്റിയതില്‍ മുഴുവന്‍ പങ്കും വഹിച്ച സഖാക്കള്‍ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ പെരുമാറണം അല്ലേ ?

അമിതാബ് ബച്ചന്‍ ഇവിടെ എന്ത് കാണിച്ചാലും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ ഇവിടെ ടൂറിസം വികസനം എന്ന് പറയുന്ന ഒരു സംഭവവും നടക്കില്ല .. ശരി തന്നെ .. പക്ഷെ ലോകം എമ്പാടും അറിയപ്പെടുന്ന ഒരു കലാകാരനെ ഇങ്ങനെ ഒരു ആവശ്യത്തിനു പ്രോജെക്റ്റ്‌ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു പഞ്ച് ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചേനെ.. അത് കളഞ്ഞു കുളിച്ചു !

താന്‍ നരേന്ദ്ര മോഡിയുടെ വക്താവല്ല , മറിച്ച്, ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്ന ഒരാള്‍ മാത്രമാണ് എന്ന് അമിതാബ് ബച്ചന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു . ഒരു ഇന്ത്യന്‍ പൌരനു അത് പറയാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നായിരിക്കും സഖാക്കള്‍ ഉദ്ദേശിച്ചത്.. എന്ത് കണ്ടാലും എതിര്‍ക്കാന്‍ മാത്രം ശീലിച്ചിട്ടുള്ള കമ്യൂണിസ്റ്റ് നയം !

ഇന്ത്യയില്‍ ഏറ്റവും വികസനം നടക്കുന്ന ഒരു സംസ്ഥാനത്തിലെ (കലാപങ്ങളും മറന്നിട്ടില്ല.. അത് ഈ കോണ്‍ടെക്സ്റ്റില്‍ മിക്സ് ചെയ്യേണ്ട ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല) മുഖ്യമന്ത്രിയോടും അവിടുത്തെ ഭരണപക്ഷത്തോടും ഈ സഖാക്കള്‍ക്കുള്ള എതിര്‍പ്പ് മനസ്സിലാക്കാം.. പക്ഷെ കേരളം എന്ന സംസ്ഥാനത്തിന്റെ ടൂറിസം വികസനം ഈ പറയുന്ന പോളിറ്റ് ബ്യൂറോയുടെ കയ്യില്‍ എന്നാണു എല്പ്പിച്ചതെന്നു മനസിലാകുന്നില്ല.. ഇതൊരു സംസ്ഥാനമാണ് , ഇവിടെ ഒരു ഗവണ്‍മെന്റ് ഉണ്ട് (പേരിനു) .. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അവരാണ്.. അല്ലാതെ എവിടെയോ ഇരിക്കുന്ന ബുദ്ധിജീവികള്‍ അല്ല എന്ന് നമ്മളൊക്കെ ഇനി എന്നാണോ തിരിച്ചറിയാന്‍ പോകുന്നത്..

അമിതാഭിന് കത്തെഴുതിയ ആഭ്യന്തര മന്ത്രി , യെച്ചൂരിയുടെ ഈ പ്രസ്താവന കേട്ട വഴി പ്ലേറ്റ് മറിച്ചിട്ടുണ്ട് .. അമിതാഭിന് കേരളത്തിന്റെ അംബാസിഡര്‍ ആവാനുള്ള താല്‍പ്പര്യം കണ്ടാണ്‌ അദ്ദേഹത്തെ താന്‍ ക്ഷണിച്ചതെന്നും , കേരളത്തില്‍ അപ്പോള്‍ തന്നെ അതിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു എന്നും മന്ത്രി പറഞ്ഞു കഴിഞ്ഞു.. അപ്പോള്‍ കാണുന്നവനെ അപ്പന്‍ എന്ന് വിളിക്കുന്ന രാഷ്ട്രീയ പാപ്പരത്വം !

കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാനുള്ള അടക്കാനാവാത്ത ആഗ്രഹം മനസ്സില്‍ കൊണ്ടു നടന്ന അമിതാബ് ബച്ചന്‍ ഈ മന്ത്രിയോട് കരഞ്ഞു കാലു പിടിച്ചു പറഞ്ഞിട്ടും മന്ത്രി കുലുങ്ങിയില്ല എന്ന പോലെ ആയി ഇപ്പോ അവസ്ഥ !

*
ഇത്രയും വായിച്ചെങ്കില്‍ ,
ഇതൊക്കെ സഹിച്ചും ക്ഷമിച്ചും ഈ ഭ്രാന്താലയത്തില്‍ ജീവിക്കുന്ന ഒരു പാവം പൌരന്റെ ജല്‍പ്പനങ്ങള്‍ എന്ന് കരുതി എന്നോട് ക്ഷമിക്കുക..

11 comments:

 1. alla maashe ithil ingane choodaavanullathokke undo?
  bachan enthaayalum mahathmaa gandiyonnumallallo. kashinu vendi abhinayikkunna oru nadan. oru parasyathinu angere onnu vilikkamennu vachu. appo addheham thikachum viruddhamaaya oru brandinte parasyathil koodi abhinayikkunnu ennu kandappol vendennu vaykkunnu
  ithilithra choriyaan enthirikkunnu?
  pinne keralathinte ambasider akaan thalparyamundennu bacha aadyam parayukayaayirunnu ennu manoramyil kandu.
  ithrakkokke ahgoshikkan mathram valiya oru aalaano bachan ennathu oru chodyam,
  pinne tourism mathramaano keralathinte eka lakshyam ennathu veroru chodyam,
  bachan free ayi abhinayikkan varumaayirunno ennu veroru chodyam.
  enthinum ethinum communistukaare thri parayaan naanamille ennu avasaanathe chodyam

  ReplyDelete
 2. Mr. Rosh vivaramillathavante aasanathil mulaku podi maathram vithariyal pora ennu eppo manasilayie...
  Edo communist bhakthi aakam but janangalem samoohathodum..vikasanathodum olla prathipathie marannnu verum kakkoosu muriyude avasthayil manasu kond nadakkaruth.!! very sorry to tel like this.!

  ReplyDelete
 3. @റോഷ് : അഭിപ്രായങ്ങള്‍ക്ക് നന്ദി !!

  ആദ്യമായി.. ചൂടായതല്ല .. നമ്മളൊക്കെ ചൂടായിട്ടു എന്ത് കാര്യം ?

  ബച്ചന്‍ അല്ല ഗാന്ധി.. ഗാന്ധി ഗാന്ധി മാത്രം ! ഒരു പരസ്യത്തിനു വേണ്ടി ഗാന്ധിയെ വിളിക്കാന്‍ പറ്റില്ലല്ലോ.. ബച്ചനെ തന്നെ വിളിച്ചു..
  'തികച്ചും വിരുദ്ധമായ ഒരു ബ്രാന്‍ഡ് പരസ്യത്തില്‍ ' - അത് മനസിലായില്ല സഖാവേ.. വികസനത്തിന്റെ മാതൃകയില്‍ ആണോ ഈ വൈരുദ്ധ്യം താങ്കള്‍ കണ്ടു പിടിച്ചത്.. ആയിരിക്കണം.. ആ കാര്യത്തില്‍ കേരളവും ഗുജറാത്തും തമ്മില്‍ നല്ല വൈരുദ്ധ്യമുണ്ട് ! അത് തന്നെയാണ് എന്റെ പോസ്റ്റിന്റെ അടിസ്ഥാനവും !

  ആദ്യ ഉത്തരം : ഇത്രയ്ക്കൊക്കെ ആഘോഷിക്കാന്‍ ഉള്ള ഒരു കോപ്പും ബച്ചനില്ല .. ബച്ചന്‍ അല്ല ആര് വന്നു തല കുത്തി മറിഞ്ഞാലും , ഞാന്‍ ആദ്യം സൂചിപ്പിച്ച പോലെ , ഇവിടെ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ ഒരു ടൂറിസവും വികസിക്കില്ല.. ബച്ചന്‍ വരാത്തതിന്റെ സങ്കടത്തില്‍ എഴുതിയ പോസ്റ്റും അല്ല ഡിയര്‍ ..

  രണ്ടാമത്തെ ഉത്തരം : ടൂറിസം മാത്രമല്ല ലക്‌ഷ്യം .. ടൂറിസം തീരെ അല്ല .. സമ്മതിച്ചു .. എന്നാല്‍ ടൂറിസം ഒരു ലക്ഷ്യമേ അല്ല എന്ന് പറയുന്നില്ല - അത് കൊണ്ടാണ് ഒരു ക്രൌഡ് പുള്ളര്‍ ആയ സിനിമാ നടനെ ഈ കാര്യത്തിനു വിളിച്ചത്.. കേരളത്തിലെ ബാക്കി 'ലക്ഷ്യങ്ങള്‍ ' ഒക്കെ ഭംഗിയായി പോകുന്നുണ്ടല്ലോ ! ! അത് കൊണ്ട് മാത്രം !

  മൂന്നാമത്തെ ഉത്തരം : ഇതിനൊക്കെ എന്ത് ഉത്തരം തരാനാ റോഷേ ? സുകുമാര്‍ അഴീക്കോട് പോലും ഫ്രീ ആയിട്ട് എന്തേലും ചെയ്യുമോ ? ഇവിടുത്തെ പ്രശ്നം അതല്ലാ എന്നാണു എന്റെ വിശ്വാസം ..

  അവസാനത്തെ ഉത്തരം : ഇതില്‍ എവിടെയും ആരെയും 'തെറി' പറഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ നാണം കേട്ട ഒരു കാര്യം ഞാന്‍ പറഞ്ഞു എന്ന് വിശ്വസിക്കുന്നുമില്ല.. കേരളത്തിന്റെ ഭരണ കാര്യങ്ങള്‍ പോളിറ്റ് ബ്യൂറോ എന്ന് പറയുന്ന ഒരു രാഷ്ട്രീയ സഭ അല്ല തീരുമാനിക്കേണ്ടത് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞതിന്റെ കാതല്‍ . . അവരുടെ അവസരവാദ രാഷ്ട്രീയ നിലപാടുകള്‍ക്ക് വേണ്ടി തോന്നും പോലെ ഉഴുതു മറിക്കാനുള്ള ഒരു നിലമല്ല കേരളം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ..

  ഇതിപ്പോ കൊണ്ഗ്രസ്സുകാരന്‍ പറഞ്ഞാലും ബീ ജെ പി ക്കാരന്‍ പറഞ്ഞാലും എന്റെ മറുപടി ഇത് തന്നെ ആയിരിക്കും ! കമ്മ്യൂണിസ്റ്റ് എന്ന് കണ്ട പാടെ ഇതിനെ രാഷ്ട്രീയവല്ക്കരിച്ചു മറുപടി പറഞ്ഞ റോഷ് ഈ ചട്ടക്കൂടില്‍ നിന്നൊക്കെ മാറി നിന്നു അല്‍പ്പം കൂടി സ്വതന്ത്രനായിട്ട് ആലോചിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ! നന്ദി !

  ReplyDelete
 4. Very correct Mahesh..

  Gud subject n blog.!

  Tom

  ReplyDelete
 5. ബച്ചനെ അത്ര കൊച്ചാക്കി കാണണ്ടാ......ബച്ചന്‍ പുലി തന്നെയാണ്.....4 വര്‍ഷമായി ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന എനിക്കറിയാം ബച്ചന്റെ വില.....അയാളെ അറിയാത്ത വിദേശിയര്‍ ചുരുക്കമാണ്.....ഇന്ത്യ യെ അറിയാവുന്ന മിക്കവര്‍ക്കും ബച്ചനെയും അറിയാം......അതൊരു സത്യമാണ്......ബച്ചനെ കേരള ടൂറിസം അംബാസിഡര്‍ ആക്കുന്നതുകൊണ്ട് കേരളത്തിന്‌ ഗുണമേ ഉണ്ടാകു....ദോഷമോന്നുമുണ്ടാകില്ല.....നമ്മുടെ കൈയില്‍ എന്ത് തന്നെ ഉണ്ടായാലും അതിനെ നല്ല പോലെ മാര്‍ക്കറ്റ്‌ ചെയ്തില്ലാ എങ്കില്‍ ഇപ്പോള്‍ ഒരു കാര്യവുമില്ല......മാര്‍ക്കറ്റിംഗ് നു വേണ്ടി പരിചിതമായ ഒരു മുഖം വേണം.....അതിനു ഏറ്റവും ഉത്തമന്‍ ബച്ചന്‍ തന്നെ.....ലോകം മൊത്തം പ്രശസ്തിയുള്ള ബച്ചന്‍ ബാന്‍ഡ് അംബാസിഡര്‍ ആയി tv ലും മറ്റും വന്നാല്‍ അത് ആരായാലും ഒന്ന് ശ്രദ്ധിക്കും......thekkedy ബോട്ട് അപകടം എല്ലാവരും ഓര്‍ക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു....അതില്‍ മരണപ്പെട്ടവര്‍ കൂടുതലും മറുന്നാട്ടുകാരായ ഇന്ത്യക്കാരാണ്....അങ്ങനെ ഉള്ളവര്‍ ആ സംഭവത്തിന്‌ ശേഷം കേരളത്തില്‍ വരാന്‍ മടിക്കുന്നുണ്ട് എന്ന് കേട്ടിരുന്നു.....അത്തരം ആളുകളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ബച്ചന്‍ എന്തായാലും ഒരു പ്രചോദനമായിരിക്കും.....തീര്‍ച്ച......
  പിന്നെ ബച്ചന്‍ നരേന്ദ്ര മോഡി യെ പ്രശംസിച്ചു എന്ന കാരണത്താല്‍ അദ്ധേഹത്തെ വെറുക്കപ്പെട്ടവനായി കാണുന്നത് അപക്വമാണ്....സിതാറാം യെച്ചുരിയെ പോലെ അനുഭവസമ്പത്തുള്ള നേതാവില്‍ നിന്നും ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല....ബച്ചന്‍ പ്രശംസിച്ചത് മോഡി ഗുജറാത്തില്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് മാത്രമാണല്ലോ....യെച്ചുരി പറയുന്നതും കേട്ട് കോടിയേരി ഇപ്പോള്‍ സ്വരം മാറ്റിയതും ശരിയായില്ല....അത് വളരെ മോശം തന്നെ ആണ്......നമ്മുടെ സംസ്ഥാനത്ത് എങ്ങനെ വേണം കാര്യങ്ങള്‍ എന്ന് തിരുമാനിക്കേണ്ടത് യെച്ചുരി ഒന്നുമല്ല.....നമ്മുക്ക് നല്ലത് എന്താണോ അതാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്.....ബച്ചനെ ഇങ്ങനെ അപമാനിച്ചത് ഒട്ടും ശരിയായില്ല.....മനസ്സുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ്‌ ആയ എനിക്കും ഈ നടപടിയില്‍ അമര്‍ഷമുണ്ട്....
  പിന്നെ,നമ്മള്‍ ഇപ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടത് ടൂറിസം വികസനത്തെ കുറിച്ചാണ്.....അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടി ഇരിക്കുന്നു.....അതിനു വേണ്ടി ഈ സര്‍ക്കാര്‍ എന്തെങ്ങിലും ചെയ്യുന്നുണ്ടോ എന്നെനിക്കറിയില്ലാ.......എന്തിനും ഏതിനും വേണ്ടി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്തൃ സംസ്ഥാനമാണ് കേരളം......നമുക്ക് വേറെ ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്നുകൊണ്ട് കാശ് ഉണ്ടാക്കാനുള്ള ഒരു മാര്‍ഗമാണ് ടൂറിസം......അതിന്റെ വികസനത്തിന്‌ ബച്ചനെ ഉപയോഗിക്കുന്നതടക്കം പല നടപടികളും വേണ്ടി വരും.....കേരള സര്‍ക്കാര്‍ ബച്ചനോട് മാപ്പ് പറഞ്ഞു കൊണ്ട് അദ്ധേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.....അതൊന്നും നടക്കാന്‍ പോണില്ലാ എന്ന ഉറച്ച വിശ്വാസത്തോട് കൂടി തന്നെ....

  ReplyDelete
 6. സംഭവങ്ങള്‍ നായരച്ചന്‍ വിശദീകരിച്ചു ഇവിടെ എഴുതിയ്ട്ടുണ്ട്. ഏറെ കുറെ അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.
  http://ammedenaayar.blogspot.com/2010/03/blog-post_19.html

  പിന്നെ, തീര്‍ച്ചയായും, യാതൊരു വിധ ചട്ടക്കൂടില്‍ നിന്നുകൊണ്ടോ, അന്ധമായ കമ്മ്യൂണിസ്റ്റ് ഭക്തികൊണ്ടോ അല്ല ഇങ്ങനെയൊക്കെ പറയുന്നത്. മറിച്ചു, അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന് എതിരായാണ് ഞാന്‍ പറഞ്ഞത്. . ഞാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അംഗമോന്നുമല്ല. കമ്മ്യൂണിസ്റ്റ്‌ ആണെങ്കില്‍ പറയുന്നതും ചെയ്യുന്നതും എല്ലാം തെറ്റ്, മഹാ അപരാധം എന്ന ഒരു മനോഭാവം നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഫലമാണ് ഇത്തരം വിവാദങ്ങള്‍. ഇതിനു മുമ്പ് ബച്ചനെതിരെ ചില ഭൂമി കയ്യേറ്റങ്ങളോ മറ്റോ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതൊക്കെ മാധ്യമങ്ങള്‍ ഇപ്പൊ മറന്നു.

  ReplyDelete
 7. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കേരളത്തില്‍ നിലവില്‍ വന്ന കാലം മുതല്‍ക്കേ വിവരം ഉള്ള ആളുകളാണ് അതിനെ നയിച്ചിരുന്നത്. അന്നത്തെ കാലഘട്ടത്തില്‍ അതിന്റെ ആവശ്യവും പ്രസക്തിയും മനസ്സിലാക്കി കമ്മ്യൂണിസ്റ്റ്‌ കാര്‍ കേരളത്തില്‍ പല നല്ല കാര്യങ്ങളും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ ചില കാപാലികരും ഇതേ നിഴലില്‍ തന്നെ വളര്‍ന്നു വന്നു. ഇന്ന് കമ്മ്യൂണിസം ഉണ്ടോ? അവനവന്റെ കാര്യം നേടാന്‍ കമ്മ്യൂണിസം അത്ര മാത്രം. പിന്നെ മാര്‍ക്സ് പറഞ്ഞ Demolision of private property അതൊക്കെ കുഴിച്ചു മൂടേണ്ട സമയം ആയി. ആരെയും നോവിക്കാത്ത ഒരു നന്മയുള്ള മനുഷ്യന്‍ ആണ് എന്റെ മനസ്സില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്‍. ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ കാര്‍ വെറും രാഷ്ട്രീയ കോമരങ്ങള്‍ മാത്രം. ഇത് വായിച്ചു മറ്റു പാര്‍ട്ടിക്കാര്‍ ഞെളിയേണ്ട! എല്ലാവന്മാരും ഇങ്ങനെ തന്നെ... ജനങ്ങളെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദ്രോഹിക്കുന്നു. എന്നിട്ട് മഹാന്മാരുടെ വചനങ്ങള്‍ക്ക് ചുവടു പിടിക്കുന്നു. വികസനത്തെ എതിര്‍ക്കുന്നവരെ എല്ലാം മോശമായി കാണരുത് എന്നൊരു അഭിപ്രായം എനിക്കുണ്ട്! കുറച്ചു കമ്പനികള്‍ , കുറെ restaurants, malls, hotels ഇവയൊക്കെ ആണ് വികസനം എന്നു കരുതുന്നവര്‍ ഉണ്ട്. പ്രകൃതിയെ മറന്നുള്ള വികസനം നാശത്തിന്റെ തുടക്കമാണ്. അവിടെയാണ് നാം എതിര്‍ക്കേണ്ടത്.

  ReplyDelete
 8. ഭച്ചന്റെ യോഗ്യത നമ്മുക്ക് പിന്നെ വിലയിരുത്താം, അതിലും പ്രധാനം ...

  ഒരു ജനാദിപത്യ വ്യവസ്ഥിതിയില്‍, ഭരണം നടത്താന്‍ ഉള്ള അവകാശം ഗവേര്‍മെന്റിനു മാത്രം ആയിരികണം എന്നാണ് എനിക്ക് തോന്നുന്നത്. ഭരിക്കാന്‍ വല്ലാതെ പൂതി ഉണ്ടെങ്കില്‍ ഈ കോര്‍പ്പറേറ്റ് ബുദ്ധി ജീവികള്‍ തിരഞ്ഞെടുപ്പില്‍ നില്‍കാന്‍ ഉള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ ജന-പ്രതിനിദികളെയും ഗോവെര്‍ന്മേന്റിനെയും കൊണ്ട് പാവ കൂത്ത്‌ ആടിക്കുക്കയല്ല വേണ്ടത്.

  മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍

  ReplyDelete
 9. കലക്കീടാ മോനെ... എച് ഊരി ...ഹാ ഹാ തകര്‍പ്പന്‍..

  കേരളത്തെ കുറിച്ച് എട്ടും പൊട്ടും അറിയാത്ത കുറെ ബംഗാളികള്‍ എന്തൊക്കെയോ തീരുമാനിക്കുന്നു . റാന്‍ മൂളാന്‍ നമ്മുടെ കുറെ ഏമാന്മാരും. ഈ രാഷ്ട്രീയ അപചയം വന്നത് ബംഗാളിലെ പാര്‍ട്ടിയുടെ അംഗസംഗ്യ കൂടുതല്‍ ആയതു കൊണ്ടാകും. അല്ലെങ്ങില്‍ ജ്യോതി ബസുവിനെ പോലുള്ള അതികായകന്മാര്‍ അരങ്ങു വാഴ്ന്നിരുന്നത് കൊണ്ടാകും. 20 പേരെ വണ്ടി കേറ്റി പാര്‍ലിമെന്റിലെക്ക് നമ്മള്‍ വിടുമ്പോള്‍ 42 ന്റെ ഒരു ബെന്ഗാളിപ്പട ആണ് വരുന്നത്. ഒന്നിനെയും generalise ചെയ്യുന്നത് നന്നല്ല എന്നറിയാം . എങ്കിലും ഈ ബംഗാളികള്‍ മഹാ എച്ചി കള്‍ ആണെന്നെ. അടുത്ത പരിചയ പെട്ടാല്‍ ചവിട്ടികൂട്ടന്‍ തോന്നും. കേരള ടൂറിസം വളര്‍ച്ച കണ്ടിട്ടുള്ള അസൂയ ആണോ ഇവന്മാര്‍ക്ക് എന്നാ എന്റെ സംശയം. ഇവന്മാര്‍ക്കൊക്കെ നമ്മുടെ കാര്യങ്ങളില്‍ ഇത്ര അധികം ദണ്ണം ഉണ്ടെന്ന്‍ അറിയുന്നതില്‍ വളരെ സന്തോഷം. അടുത്തെങ്ങാന്‍ ഒരു നല്ല കാര്യം നമുക്കായ് ചെയ്തത് എന്നായിരുന്നു???? ആ

  സിപിഎം പാര്‍ടിവല്‍ക്കരണം നടക്കുന്ന ഈ സമയത്ത് മഹാ മാന്യന്‍ കോടിയേരി ചെയ്തതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല . പാര്‍ടി ( ബംഗാളി ഏമാന്‍ ) പറഞ്ഞു...അനുസരിച്ചു. വികസനം ആര്‍ക്കു വേണം . സ്മാര്‍ട്ട്‌ സിറ്റി , മെട്രോ, ടൂറിസം...എല്ലാം പോവാന്‍ പറ.

  ജനാധിപധ്യത്തില്‍ വിശ്വസിച്ചു വോട്ട് ചെയ്ത നമ്മള്‍ വീണ്ടും തോറ്റു.

  ReplyDelete
 10. ingne samsarichitte karyamilla...nammal adhapdichu....angeyattam...ithil ninnum namukke mochanam kittilla..parayan anel orupadu unde..pakshe paranjittum vellam vattichittum nee nattil oru chenayum nadakkilla...nadine vende jeevan kalanja sandeep unnikrishante gathikede ellavarum kandathalle?? lokam kanda oskar kittiya rasool pookkutty kke oru award nominate cheyyan veere anungal vendi vannille??? appo sadaranakaraya paurante gathiyo????

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...