Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Wednesday, March 26, 2014

യഥാർത്ഥ രാജ്യദ്രോഹികൾ


'​കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് . നിങ്ങൾ എന്തൊക്കെ പറഞ്ഞാലും പ്രബുദ്ധരായ ജനങ്ങൾക്ക്‌ സത്യം മനസ്സിലാക്കാൻ അറിയാം'
      - പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയിൽ എളുപ്പം അടിക്കാവുന്ന ഒരു നമ്പരാണ്. കാടടച്ചു ജനങ്ങളെ വെടിവച്ചോണം..ആരും ചോദിക്കാൻ വരില്ല എന്നുറപ്പുണ്ടല്ലോ .

'രാഷ്ട്രീയത്തിൽ സ്ഥിരമായിട്ടുള്ള ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നാണല്ലോ'
      - സീറ്റ് ചോദിച്ചിട്ട് കിട്ടാതെ വരുമ്പോ മറുകണ്ടം ചാടിയ ശേഷം പത്ര സമ്മേളനം നടത്തി ഈ പ്രസ്താവന വിളമ്പണം 

'കഴിഞ്ഞ അരനൂറ്റാണ്ടിലെ എന്റെ രാഷ്ട്രീയ അനുഭവം....'
      - ഇതിനങ്ങനെ സമയവും സന്ദർഭവും ഒന്നും വേണ്ട. എപ്പോ വേണമെങ്കിലും പറയാം. നാട്ടിലെ സകല തരികിടയും അലമ്പും പഠിച്ചവനാണ് താൻ എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ  മാത്രമാണിത്

'ഭരണവിരുദ്ധ വികാരം തികച്ചും സ്വാഭാവികം മാത്രം.പക്ഷെ ഈ ഇലക്ഷനിലും വോട്ട് ഞങ്ങളുടെ പാർട്ടിക്കാണ് കൂടുതൽ കിട്ടിയത്'
       - തോറ്റു തുന്നം പാടിക്കഴിഞ്ഞാൽ ഈ പ്രസ്താവന യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവണം.

'അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. ഇന്ന് സാഹചര്യം മാറി, അത് കൊണ്ട് നിലപാട് മാറ്റി'
       - വാക്ക് മാറിയ കാര്യം വീഡിയോ ക്ലിപ്പിംഗ് സഹിതം കാണിച്ചു  കൊടുക്കുമ്പോൾ പറയാവുന്ന ഒരു സിമ്പിൾ തത്വം. ഈ 'അന്നും' 'ഇന്നും' തമ്മിൽ നാല് ദിവസം പോലും അകലം വേണ്ട.

'ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കാനുള്ള അരാഷ്ട്രീയവാദം മാത്രമാണിതെന്ന് ഞങ്ങൾ സംശയിക്കുന്നു'
       - ഏതെങ്കിലും ഒരു ഈർക്കിലി പാർട്ടിയുടെ മെമ്പർഷിപ്പോ, അവരോടുള്ള കൂറോ ഇല്ലാത്തവരെ ചുമ്മാ കയറി അരാഷ്ട്രീയവാദികൾ എന്ന് വിളിക്കണം. അർത്ഥമൊന്നും അന്വേഷിക്കേണ്ട !


.............മുതലായ പ്രസ്താവനകൾക്കൊപ്പം സഹജമായ ഗുണ്ടായിസം, ജന്മസിദ്ധമായ **യില്ലായ്മ മുതലായ ഗുണഗണങ്ങൾ ഉള്ളവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. 

അവർക്കൊക്കെ ജയ് വിളിച്ചു നടക്കുന്നവർ മാത്രമാണ് യഥാർത്ഥ രാജ്യദ്രോഹികൾ !

3 comments:

  1. അതോണ്ടല്ലേ ഞാന്‍ രാഷ്ട്രീയം വേണ്ടാന്ന് വച്ചത്!!

    ReplyDelete
  2. മുതലായ പ്രസ്താവനകൾക്കൊപ്പം സഹജമായ ഗുണ്ടായിസം,
    ജന്മസിദ്ധമായ **യില്ലായ്മ മുതലായ ഗുണഗണങ്ങൾ ഉള്ളവരെ
    ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.

    അവർക്കൊക്കെ ജയ് വിളിച്ചു നടക്കുന്നവർ
    മാത്രമാണ് യഥാർത്ഥ രാജ്യദ്രോഹികൾ !

    ReplyDelete
  3. ആര് കേന്ദ്രത്തിൽ വന്നാലും ഞങ്ങക്ക് ഒരു ,മന്ത്രി ഉറപ്പാ ഉറപ്പാ!!!

    ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...